ബംഗീ ജംപിംഗ് ഒരു ഉയരമുള്ള സ്ഥലത്തുനിന്നു നിന്ന് ഒരു വലിയ ഇലാസ്റ്റിക് ചരട് ബന്ധിപ്പിച്ചു ചാടുന്നതാണ് ബംഗീ ജംപിംഗ്. ഉയരമുള്ള സ്ഥലം സാധാരണയായി കെട്ടിടം, പാലം അല്ലെങ്കിൽ ക്രെയിൻ പോലെ ഒരു നിശ്ചിത വസ്തു ആണ്; എന്നാൽ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുവിൽനിന്നും ചാടാം, ഭൂമിക്കു മുകളിൽ വട്ടമിടാൻ കഴിവുള്ള ഒരു ഹോട്ട് എയർ ബലൂണ് അല്ലെങ്കിൽ ഹെലികോപ്ടർ പോലുള്ളവയിൽനിന്നും ചാടാം. ഫ്രീ ഫാളിൽനിന്നും റീബൌണ്ടിൽനിന്നുമാണ് ചാടുന്ന ആൾക്കുള്ള ആസ്വാദനം. വ്യക്തി ചാടുമ്പോൾ, ഇലാസ്റ്റിക് ചരട് വലിയും എന്നിട്ട് തിരിച്ചു മുകളിലേക്ക് പോകും തിരിച്ചു താഴേക്കും, എല്ലാ കൈനറ്റിക് എനർജിയും തീരുന്നതുവരെ ഇതു തുടരും. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡേയ്ൻജറസ് സ്പോർട്സ് ക്ലബ് അംഗങ്ങളായ ഡേവിഡ് കിർകി, സൈമൺ കീലിംഗ് എന്നിവരാണ് 250 അടി (76 മീറ്റർ) ക്ലിഫ്ടൺ സസ്പെൻഷൻ ബ്രിഡ്ജിൽനിന്നും ചാടി ആദ്യ ആധുനിക ബംഗീ ജംപിംഗ് ചെയ്തത്. ചാടിയ ശേഷം അധികംവൈകാതെ ഇരുവരേയും അറസ്റ്റ് ചെയ്തു, എങ്കിലും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, റോയൽ ജോർജ് ബ്രിഡ്ജ് എന്നിവടങ്ങളിൽ ചാട്ടം തുടർന്നു ബംഗീ ജംപിംഗിനെ ലോകമെമ്പാടും ശ്രദ്ധേയമാക്കി. 1982-ൽ അവർ നീങ്ങിക്കൊണ്ടി...